ഡി.ഡി.ഇ ഒാഫിസിലേക്ക്​ കെ.എസ്​.ടി.യു മാർച്ച്​

കോഴിക്കോട്: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, 2016 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുകളിൽ നിയമനം നടത്തുക, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്തുക, ഹയർ സെക്കൻഡറി- വി.എച്ച്.എസ്.ഇ.എ മേഖലയിലെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.യു ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. മൂസ ഉദ്ഘാടനം െചയ്തു. ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ ചേലേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.കെ. അസീസ്, ഒ.കെ. കുഞ്ഞബ്ദുല്ല, പി.ടി.എം. ശറഫുന്നീസ, ജില്ല ജനറൽ സെക്രട്ടറി കെ.എം.എ. നാസർ, ടി.പി. ഉമർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.