വിദ്യാഭ്യാസ ജില്ലയില്‍ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയായി

വടകര: വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയിലുള്ള ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയായി. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപവത്കരിച്ച എനര്‍ജി മാനേജ്മ​െൻറ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു.പി അധ്യാപകര്‍ക്കുള്ള ക്യാമ്പിലാണിതിന് അന്തിമരൂപമായത്. ഇതനുസരിച്ച് സ്കൂളുകളില്‍ ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, ഭക്ഷണം പാഴാക്കുന്നത് തടയല്‍ എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഭക്ഷണം പാഴാക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദന-വിപണന-വിതരണ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്ന ഊര്‍ജം നഷ്ടമാകുന്നുവെന്ന തിരിച്ചറിവി​െൻറ അടിസ്ഥാനത്തിലാണ് ഇത്തവണ ഭക്ഷണം പാഴാക്കലിനെതിരെ കൂടി നിലപാടെടുക്കാന്‍ തീരുമാനമായത്. ഈ മൂന്ന് തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സ്കൂളുകളില്‍ നിരീക്ഷണ സമിതി രൂപവത്കരിക്കും. എസ്.പി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. സ്കൂള്‍തല നിരീക്ഷണത്തിനു പുറമേ സബ്ജില്ലാതലത്തിലും വിദ്യാഭ്യാസജില്ല തലത്തിലും നിരീക്ഷണ സമിതികളുണ്ടാകും. ഇതി​െൻറ പ്രചാരണത്തിനായി കാര്‍ട്ടൂണ്‍ , ഉപന്യാസം, പ്രശ്നോത്തരി എന്നിവയില്‍ മത്സരം നടത്തും. കാര്‍ട്ടൂണിന് 'ഊര്‍ജവും പരിസ്ഥിതിയും' ഉപന്യാസരചനക്ക് ' ഗാര്‍ഹിക ഊര്‍ജ ഉപഭോഗവും ഊര്‍ജസംരക്ഷണവും' ആണ് വിഷയം. വൈദ്യുതി സംരക്ഷിക്കാനായി ഊര്‍ജ ചാമ്പ്യന്‍ എന്ന മത്സരവും നടത്തും. വിദ്യാഭ്യാസജില്ലാതല ഊര്‍ജോത്സവം ഒക്ടോബര്‍ മാസത്തില്‍ നടക്കും. രണ്ടുവര്‍ഷംകൊണ്ട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രാലിറ്റി ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വടകര ഡി.ഇ.ഒ സി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാര്‍, എല്‍.ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം നടത്തി. എ.ഇ.ഒ മാരായ എന്‍. വേണുഗോപാല്‍, എ. പ്രദീപ്കുമാര്‍, സേവ് ജില്ല കോഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, എം.കെ. സജീവ് കുമാര്‍, അബ്ദുല്ല സല്‍മാന്‍, ഒ.പി. ശ്രീധരന്‍, ഡോ.എന്‍. സിജേഷ്, ഇ.ആര്‍. ദ്വിബു ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.