എം.എസ്.എഫ് സംസ്ഥാന യാത്രക്ക് തുടക്കം

സുൽത്താൻ ബത്തേരി: 'കഠാര വെടിയുക, തൂലികയേന്തുക' എന്ന സന്ദേശവുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യാത്രക്ക് വയനാട്ടിൽ തുടക്കം. ബത്തേരി സ​െൻറ് മേരീസ് കോളജിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറും ജാഥ ക്യാപ്റ്റനുമായ മിസ്ഹബ് കീഴരിയൂരിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം, ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, എം.എസ്.എഫ് സംസ്ഥാന ട്രഷറർ യൂസുഫ് വല്ലാഞ്ചിറ, വൈസ് പ്രസിഡൻറ് ഷബീർ ഷാജഹാൻ, ടി. മുഹമ്മദ്, റസാഖ് കൽപറ്റ, പി.പി. അയ്യൂബ്, എം.എ. അസൈനാർ, സി.കെ. ഹാരിഫ്, അബ്ദുല്ല മാടക്കര, കെ.എം. ഫവാസ്, മുഫീദ തസ്നി, നജ്മ തബ്ഷീറ എന്നിവർ സംസാരിച്ചു. യാത്ര ആഗസ്റ്റ് 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.