അഡ്വ. എം. രാജനും വി. ശശികുമാറും കാലിക്കറ്റ്​ സെനറ്റിലേക്ക്​

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് അംഗീകൃത തൊഴിലാളി യൂനിയനുകളുടെ മണ്ഡലത്തിൽ സി.പി.എം, കോൺഗ്രസ് അംഗങ്ങൾക്ക് ജയം. െഎ.എൻ.ടി.യു.സി കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ, പെരിന്തൽമണ്ണ മുൻ എം.എൽ.എ വി. ശശികുമാർ എന്നിവരാണ് ജയിച്ചത്. കേരള സ്റ്റേറ്റ് കോക്കനട്ട് െഡവലപ്മ​െൻറ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് എന്ന നിലയിലാണ് അഡ്വ. എം. രാജൻ മത്സരിച്ചത്. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) മലപ്പുറം ജില്ല പ്രസിഡൻറാണ് ശശികുമാർ. ആകെയുള്ള 86 വോട്ടിൽ ശശികുമാറിന് 38ഉം എം. രാജന് 35ഉം ലഭിച്ചു. ബി.എം.എസ് സ്ഥാനാർഥി െക. സുധാകരന് 11 വോട്ടാണ് കിട്ടിയത്. രണ്ടെണ്ണം അസാധുവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.