ഇൗങ്ങാപ്പുഴ: കൈതപ്പൊയിലിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ ഇളവക്കുന്നേൽ കുരുവിളയെ (52) പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ദുരൂഹതയേറുന്നു. ജൂൈല 13നാണ് കൈതപ്പൊയിലിൽ പ്ലമ്പിങ് ജോലി ചെയ്തുവന്ന ആലപ്പുഴ സ്വദേശി സുരേഷ്കുമാർ സ്ഥാപനത്തിൽ കയറി കുരുവിളയുടെ ശരീരത്തിൽ പെേട്രാൾ ഒഴിച്ച് തീകൊളുത്തിയത്. 14ന് പുലർച്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹം മരിക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും സംഭവത്തിലെ ദുരൂഹത നിലനിൽക്കുന്നു. കൃത്യം നടത്തുന്നതിന് ഒരാഴ്ച മുമ്പ് പ്രതി സ്ഥാപനത്തിലെത്തി സ്വർണപണയ വായ്പ ആവശ്യപ്പെട്ടിരുന്നു. ഭാര്യ സ്വർണവുമായി എത്തുമെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, രണ്ടുമാസം മുമ്പ് ഭാര്യ ഇയാളുമായി പിണങ്ങി നാട്ടിലേക്ക് പോയിരുന്നു. പലതവണ സുരേഷ് കുമാർ സ്ഥാപനത്തിൽ എത്തിയെങ്കിലും സ്വർണം കൈയിലുണ്ടായിരുന്നില്ല. പ്രതിയുമായി കുരുവിളക്ക് മുൻവൈരാഗ്യമോ സാമ്പത്തിക ഇടപാടുകളോ ഉണ്ടായിരുന്നില്ല. സംഭവത്തിന് അഞ്ചുദിവസം മുമ്പ് മുതൽ അടിവാരത്തെ ഹോട്ടലിൽ 500 രൂപ വാടകയുള്ള മുറി എടുത്ത് പ്രതി താമസിക്കുകയായിരുന്നു. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുണ്ട്. അവിടെ ഇയാൾ സ്വർണ പണയത്തിന് പോയില്ല എന്നതിൽനിന്ന് പണമല്ല, കുരുവിളയെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാവുന്നു. പ്രഫഷനൽ കൊലപാതികയെപോലെ, തനിക്ക് പൊള്ളലേൽക്കാതിരിക്കാൻ കുരുവിളയിൽനിന്ന് നിശ്ചിത അകലം പാലിച്ചാണ് പെേട്രാൾ ഒഴിച്ച് തീ കൊളുത്തിയത്. ആദ്യ ശ്രമം പരാജയപ്പെട്ടാൽ മുൻകരുതൽ എന്ന നിലയിൽ രണ്ടു ലിറ്റർ പെേട്രാൾ മറ്റൊരു കുപ്പിയിൽ കരുതിയിരുന്നു. ഇതും കവർച്ചയല്ല, കൊലപാതകമാണ് ലക്ഷ്യമെന്ന് സൂചിപ്പിക്കുന്നു. സുരേഷ് കുമാറിന് ആരോ ക്വട്ടേഷൻ നൽകിയതാണോ എന്ന സംശയമാണ് ബന്ധുക്കൾക്കും നാട്ടുകാർക്കുമുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് കുരുവിളയുടെ ഭാര്യ മിനി താമരശ്ശേരി സി.െഎക്ക് പരാതി നൽകിയിരുന്നു. പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്ത് സംശയം ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒാൾ കേരള പ്രൈവറ്റ് ബാേങ്കഴ്സ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് കമ്മിറ്റി റൂറൽ എസ്.പി, താമരശ്ശേരി ഡിവൈ.എസ്.പി എന്നിവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.