നിപ ഭീതി: പി.എസ്.സി പരീക്ഷക്ക് കൺഫർമേഷൻ നൽകാത്ത ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ

പേരാമ്പ്ര: നിപ ഭീതി കാരണം പി.എസ്.സി പരീക്ഷക്ക് കൺഫർമേഷൻ നൽകാത്തതിനാൽ ഹൈസ്കൂൾ അസിസ്റ്റൻറ് ഫിസിക്കൽ സയൻസ് പരീക്ഷക്ക് അപേക്ഷിച്ചവർക്ക് പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ഉദ്യോഗാർഥികൾക്കാണ് യഥാസമയം കൺഫർമേഷൻ നൽകാൻ സാധിക്കാതിരുന്നത്. പേരാമ്പ്ര മേഖലയിൽ നിപ വൈറസ് ബാധ ഭയന്ന് ആളുകൾ പുറത്തിറങ്ങാതിരുന്ന സമയത്താണ് പരീക്ഷ എഴുതുമെന്ന ഉറപ്പ് നൽകാൻ പി.എസ്.സി സന്ദേശം വന്നത്. ജൂൺ 11 ആയിരുന്നു ഇതിനുള്ള അവസാന തീയതി. പരീക്ഷ ആഗസ്റ്റ് രണ്ടിന്. പലരും വർഷങ്ങളായി കാത്തിരിക്കുന്ന പരീക്ഷയാണിത്. അതുകൊണ്ടുതന്നെ കൺഫർമേഷൻ നൽകാൻ സാധിക്കാത്തവർക്ക് അവസരം നൽകണമെന്നാണ് ആവശ്യം. പരീക്ഷക്ക് അപേക്ഷിക്കുന്ന നിരവധി പേർ ഹാജരാകാറില്ല. ഇതുമൂലം പി.എസ്.സിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. ഇൗ സാഹചര്യത്തിലാണ് ഹാൾടിക്കറ്റ് അയക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ്, പരീക്ഷ എഴുതുമെന്ന ഉറപ്പ് ആവശ്യപ്പെട്ട് മൊബൈലിലേക്ക് സന്ദേശമയക്കുന്ന സംവിധാനം ആരംഭിച്ചത്. നിപ ഭീതി കാരണം ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തതാണ് പേരാമ്പ്ര മേഖലയിലുള്ളവർക്ക് വിനയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.