തക്കാളി കയറ്റിവന്ന വാൻ മറിഞ്ഞു; യാത്രക്കാർക്കും നാട്ടുകാർക്കും '​േകാളടിച്ചു'

കൽപറ്റ: ബുധനാഴ്ച രാവിലെ പെരുന്തട്ടയിലൂടെ യാത്രചെയ്ത പലർക്കും കുറച്ചുദിവസം തക്കാളി വാങ്ങേണ്ടി വരില്ല. അവർക്കുവേണ്ട തക്കാളികൾ അവർ റോഡരികിലെ 'തക്കാളിക്കൂന'യിൽനിന്നെടുത്ത് വീട്ടിലെത്തിച്ചിരുന്നു. കുന്നുകൂടി കിടന്ന തക്കാളികൾ കിേലാ കണക്കു നോക്കാതെ വിലയെകുറിച്ച്് ആശങ്കപ്പെടാതെ ആവശ്യമുള്ളത്ര അവർ പെറുക്കിയെടുത്തിരുന്നു. കർണാടകയിൽനിന്ന് കോഴിക്കോേട്ടക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ പിക്കപ്പ് വാൻ മറിഞ്ഞതാണ് പെരുന്തട്ടയിൽ 'തക്കാളിക്കൂന' തീർത്തത്. ബുധനാഴ്ച പുലർച്ച 2.30ഒാടെയായിരുന്നു സംഭവം. കോഴിക്കോെട്ട പച്ചക്കറി കടകളിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന വാനാണ് പെരുന്തട്ട ഇറക്കത്തിൽ വെച്ച് മറഞ്ഞത്. വാഹനത്തിലുണ്ടായ ഡ്രൈവർക്കും സഹായിക്കും നിസ്സാര പരിക്കുകളേറ്റു. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന തക്കാളികൾ റോഡിലേക്ക് വീണു. തക്കാളികളിൽ വാഹനങ്ങൾ കയറിയിറങ്ങിയേതാടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് തക്കാളികൾ റോഡരികിലേക്ക് നീക്കിയിടുകയായിരുന്നു. പിന്നീട് ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും തക്കാളികൾ പെറുക്കിയെടുക്കാൻ തുടങ്ങി. WEDWDL17 WEDWDL18 തക്കാളികൾ പെറുക്കിയെടുക്കുന്ന യാത്രക്കാരും നാട്ടുകാരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.