ടാറിങ്​ പൊളിഞ്ഞ് അറപ്പുഴ പാലം; കുരുക്കൊഴിയാതെ ദേശീയപാത

* ആംബുലൻസുകളും കുരുക്കിൽപെടുന്നു പന്തീരാങ്കാവ്: മീഞ്ചന്ത ബൈപാസിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിച്ച രാമനാട്ടുകര-വെങ്ങളം ബൈപാസിൽ അഴിയാക്കുരുക്ക്. ടാറിങ് തകർന്ന് മഴവെള്ളം കെട്ടിക്കിടക്കുന്ന അറപ്പുഴ പാലത്തിലാണ് ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക്. പാലത്തിലെ സ്തംഭനം പലപ്പോഴും നാല് കിലോമീറ്റർ ദൂരെ പന്തീരാങ്കാവ് വരെയെത്തുന്നുണ്ട്. ഫാറൂഖ് കോളജ്-വാഴക്കാട്, പെരുമണ്ണ-മാങ്കാവ് റൂട്ടുകളിലെ ഗതഗതവും ഇത് വഴിമുട്ടിക്കുന്നുണ്ട്. ഒരു വർഷത്തിലധികമായി അറപ്പുഴ പാലത്തിലെ കുഴികൾക്ക്. പാലത്തിലെ മഴ വെള്ളം ഒഴിഞ്ഞ് പോവാത്തതാണ് ടാറിങ് തകരാനിടയാക്കിയത്. രാവിലെയും വൈകിട്ടുമാണ് ഇവിടത്തെ സ്ഥിരം കുരുക്കു രൂപപ്പെടുന്നത്. പലപ്പോഴും പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പാലത്തിലെ കുഴിയിൽ ചാടി പലപ്പോഴും വാഹനങ്ങൾക്ക് യന്ത്രത്തകരാർ സംഭവിക്കുന്നതും കുരുക്കുണ്ടാകാനിടയാക്കുന്നു. മെഡിക്കൽ കോളജിലേക്കും നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും ജീവനു വേണ്ടി കുതിച്ചോടുന്ന ആംബുലൻസുകൾ ഈ കുരുക്കുകളിൽനിന്ന് രക്ഷപ്പെട്ട് ആശുപത്രിയിലെത്തുമ്പോഴേക്കും നിർണായക സമയമാണ് നഷ്ടമാവുന്നത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് വരുന്ന അയൽ ജില്ലക്കാർക്കടക്കം ഇൗ കുരുക്കിൽപെട്ട് സമയം നഷ്ടമാവുന്നുണ്ട്. നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു പരിഹാരവുമുണ്ടായിട്ടില്ല. ദേശീയപാത ബൈപ്പാസിൽ മേൽപാലങ്ങളുടെ പ്രവൃത്തി നടക്കുന്നതിനാൽ രാമനാട്ടുകരയിലും തൊണ്ടയാട് ജങ്ഷനിലും സ്ഥിരം ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇതിനു പുറമെ പാലത്തിലെ കുരുക്കു കൂടിയാവുേമ്പാൾ ബൈപാസ് ശരിക്കും ഒരു കെണിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.