കോഴിക്കോട്: അഭിമന്യു, ശ്യാമപ്രസാദ് കൊലപാതകം എൻ.െഎ.എ അന്വേഷിക്കുക, പോപുലർ ഫ്രണ്ടിനെ നിരോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച കോഴിക്കോട് കമീഷണർ ഒാഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. രാവിലെ 12 മണിയോടെ പാളയം ഭാഗത്തുനിന്ന് നൂറോളം പ്രവർത്തകരാണ് പ്രകടനവുമായി കമീഷണർ ഒാഫിസിലേക്ക് മാർച്ചിനെത്തിയത്. ഗേറ്റിനു മുന്നിലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം കമീഷണർ ഒാഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. അറസ്റ്റിന് വഴങ്ങാതിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശിയപ്പോൾ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ഇ. സാലു, ടി. റിനീഷ്, എം.സി. അനീഷ്, എം. രഞ്ജിത്ത്, കെ. മനോജ്, കെ.എം. ഷൈവിൻ, വി.എം. ശൈലേഷ്, എം.പി. ഗോകുല്‍ പ്രസാദ്, എം.പി. രജിത്ത് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങളിൽ എസ്.ഡി.പി.െഎയുമായുള്ള കൂട്ടുകെട്ട് തള്ളിപ്പറയാൻ സി.പി.എം തയാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിമന്യുവിനായി എസ്.എഫ്.െഎ ബക്കറ്റ് പിരിവ് മാത്രം നടത്തിയാൽ പോരാ. അവരെ തുറന്നെതിർക്കാൻ മുന്നോട്ടുവരണം. ഭീകരവാദികളെ വിഹരിക്കാന്‍ സഹായിക്കുന്ന സംസ്ഥാന ഭരണകൂടവും പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.