കൊടുവള്ളിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ഒരു കിലോ 60 ഗ്രാം കഞ്ചാവുമായി വാവാട് സ്വദേശികളായ കുരിയാണിക്കല്‍ മുഹമ്മദ് സാലിഹ് (21), മോട്ടമ്മല്‍ ഫസലുദ്ദീന്‍ തങ്ങൾ (26) എന്നിവരാണ് പിടിയിലായത്. കൊടുവള്ളി-ആർ.ഇ.സി റോഡിലെ പാമ്പങ്ങല്‍ ബസ്സ്റ്റോപ്പിനടുത്തുനിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് രണ്ടു പേരെയും പൊലീസ് പിടികൂടുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊടുവള്ളിയിലും പരിസരങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം വിതരണംചെയ്യുന്ന ചില്ലറ വിൽപനക്കാര്‍ക്കുവേണ്ടി കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഫസലുദ്ദീന്‍ തങ്ങൾ ബൈക്ക് മോഷണമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. റൂറല്‍ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജി​െൻറ നിര്‍ദേശപ്രകാരം കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.