'മുഹമ്മദ് റഫി നൈറ്റ്​' സംഗീത പരിപാടി 31ന്

കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മുഹമ്മദ് റഫി നൈറ്റ് സംഗീത പരിപാടി 31ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കും. സ്കോട്ട്ലൻഡ് ഗായകൻ സാജ് സബ്റി മുഖ്യാതിഥിയാകുന്ന പരിപാടിയിൽ നിരവധി ഗായകർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളത്തിൽ പറഞ്ഞു. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ എം.പി. അബ്ദുസ്സമദ് സമദാനി റഫി അനുസ്മരണ പ്രഭാഷണം നടത്തും. കോഴിക്കോട് പപ്പൻ ഹരിദാസും സംഘവും നയിക്കുന്ന ഓർക്കസ്ട്രയിൽ ഗായകരായ കൊച്ചിൻ ആസാദ്, ഫഹദ് കാലിക്കറ്റ്, റിയാസ്, തെൽഹത്ത്, കീർത്തന, ഗോപിക മേനോൻ, ഇൻഹാം റഫീക്ക് എന്നിവർ ഗാനമാലപിക്കും. വാർത്താ സമ്മേളനത്തിൽ റഫി ഫൗണ്ടേഷൻ പ്രസിഡൻറ് കെ.വി. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറി കെ. സുബൈർ, സെക്രട്ടറി സന്നാഫ് പാലക്കണ്ടി, വൈസ് പ്രസിഡൻറുമാരായ കട്ടയാട്ട് വേണുഗോപാൽ, പി. പ്രകാശൻ, ട്രഷറർ പി. അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.