ടാറിങ്​ ഇളകി ചളിക്കളമായി ഓമശ്ശേരി ബസ്​സ്​റ്റാൻഡ്​​

ഓമശ്ശേരി: പഞ്ചായത്ത് ഒാഫിസ് കെട്ടിടം ഉൾകൊള്ളുന്ന ഓമശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ മെറ്റലുകൾ ഇളകി വൻ കുഴികൾ. താമരശ്ശേരി, മുക്കം, തിരുവമ്പാടി ഭാഗങ്ങളിലേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്നിടവും പഞ്ചായത്തോഫിസിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും, തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലേക്കെത്തുന്നവരുമുൾപ്പെെട നൂറു കണക്കിന് കാൽനടയാത്രക്കാർ വരുന്ന സ്ഥലവുമാണിത്. മഴപെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയും ബസ് കാത്തുനിൽക്കുന്നവരുടെ വസ്ത്രത്തിലേക്ക് ചളി തെറിക്കുന്നത് നിത്യസംഭവമാണ്. ആദരവ് സന്ധ്യ ഓമശ്ശേരി: പുത്തൂർ മദ്റസത്തുൽ മുജാഹിദീൻ പി.ടി.എ. കമ്മറ്റിയും പുത്തൂർ ജംഇയ്യത്തുൽ മുജാഹിദീൻ കമ്മിറ്റിയും സംയുക്തമായി നടത്തിയ ആദരവ് സന്ധ്യ 2018 ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മഹല്ലിലെ മദ്റസ പൊതു പരീക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു, എന്നിവയിലും മറ്റ് രംഗങ്ങളിലും കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ കുഞ്ഞോയി മാസ്റ്റർ, പി.ടി.എ. പ്രസിഡൻറ് പി.ടി. ഫിറോസ്ഖാൻ, പി.ടി. അബൂബക്കർകുട്ടി, പി. ഇബ്രാഹീം, പി.പി. ഇഖ്രിമത്ത്, കെ.പി. അബ്ദുല്ലത്തീഫ് സ്വലാഹി, ടി.പി. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.