നരിക്കുനി: പി.സി. പാലം എ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ബാലുശ്ശേരി എ.ഇ.ഒ രഘുനാഥ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരവും എൻഡോവ്മെൻറുകളും കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഷൈജു കൊന്നാടി, ബീജാഭായ്, മധുലക്ഷ്മി, ഹെഡ്മിസ്ട്രസ് രാധാമണി, പൂജ തുടങ്ങിയവർ സംസാരിച്ചു. ബോധവത്കരണവും രജിസ്േട്രഷൻ ക്യാമ്പും നരിക്കുനി: ബൈത്തുൽ ഇസ്സ എൻ.എസ്.എസ് യൂനിറ്റ് രക്തമൂലകോശദാന ബോധവത്കരണവും രജിസ്േട്രഷൻ ക്യാമ്പും സംഘടിപ്പിച്ചു. ധാത്രി ഫൗണ്ടേഷെൻറയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ പ്രഫ. സി.ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അതുല്യ, സ്റ്റാഫ് സെക്രട്ടറി കെ. ഷമീർ, കോഒാഡിനേറ്റർ കെ.പി. ധനുഷ, േപ്രാഗ്രാം ഓഫിസർ വിപ്ലവദാസ്, സെക്രട്ടറി മുഹമ്മദ് ഫാസിൽ, അതുല്യ, നാസിം, മുഹമ്മദ് റോഷൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.