അടിവാരം ബസ്​സ്​റ്റാൻഡ്​​ പരിസരം ശുചീകരിച്ചു

ഈങ്ങാപ്പുഴ: കാടുമൂടിക്കിടന്ന അടിവാരം ബസ്സ്റ്റാൻഡ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ ശുചീകരിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസിനായി ഒരാഴ്ചയോളം ബസ്സ്റ്റാൻഡ് ഉപയോഗിച്ചെങ്കിലും ഇപ്പോൾ പ്രവർത്തനം നിർത്തലാക്കി. എന്നാൽ, താമരശ്ശേരി പൊലീസ് ഔട്ട്പോസ്റ്റായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹര്യത്തിലാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ ബസ്സ്റ്റാൻഡും പരിസരവും വൃത്തിയാക്കിയത്. ശുചീകരണത്തിൽ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായിയുടെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം പ്രവർത്തകർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.