കന്നട മണ്ണ്​ നനയുന്നു, വയനാടൻ മഴയിൽ

സ്വന്തം ലേഖകൻ കൽപറ്റ: വയനാട്ടിൽ പെയ്യുന്ന കനത്ത മഴയിൽ വെള്ളം മുഴുവൻ ഒഴുകിയെത്തുേമ്പാൾ കർണാടകയുടെ മണ്ണും മനസ്സും നിറയുന്നു. ജില്ലയിൽ പെയ്യുന്ന വെള്ളം സംഭരിക്കാൻ ഇവിടെ സംവിധാനമില്ലാത്തതിനാൽ എല്ലാം കുത്തിയൊലിച്ച് കർണാടകയിലേക്കൊഴുകുകയാണ്. മഴകുറഞ്ഞ മൈസൂരു, ചാമരാജ് നഗർ, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലും കുടകിലും ഹാസനിലുമൊക്കെ കൃഷി സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത് മേഖലകളിലെ അണക്കെട്ടുകൾ കേന്ദ്രീകരിച്ചാണ്. മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്), മൈസൂരു ജില്ലയിൽപെട്ട കബനി, ഹാസനിലെ ഹേമാവതി, കുടകിലെ ഹാരംഗി എന്നിവയാണ് ഇൗ മേഖലയിൽ കർണാടകയുടെ പ്രധാന അണെക്കട്ടുകൾ. ഇതിൽ അതിർത്തിക്കരികെ എച്ച്.ഡി കോട്ട താലൂക്കിൽ ബീച്ചനഹള്ളിയിലുള്ള കർണാടകയുടെ കബനി ഡാമിലെ വെള്ളം ഏറിയ കൂറും വയനാട്ടിലെ മഴയിൽ നിറയുന്നതാണ്. വയനാട്ടിൽനിന്ന് കബനീനദിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ബീച്ചനഹള്ളിയിലെ ഡാമിൽ തടഞ്ഞുനിർത്തിയാണ് പ്രദേശത്തെ ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് കൃഷിക്കായി കർണാടക ഉപയോഗിക്കുന്നത്. വയനാട്ടിൽനിന്ന് കർണാടകയിലേക്ക് നിഗമനങ്ങളെയെല്ലാം കവച്ചുവെച്ച ജലപ്രവാഹമായിരുന്നു ഇത്തവണത്തേത്. കർണാടകയിലെ വലിയ അണക്കെട്ടുകളിലൊന്നായ കെ.ആർ.എസിൽ ഇപ്പോൾ 124.10 അടി വെള്ളമാണുള്ളത്. ഇതി​െൻറ പരമാവധി സംഭരണശേഷി 124.80 അടിയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 78.20 അടി മാത്രമാണ് െക.ആർ.എസിലുണ്ടായിരുന്നത്. നാലു ഡാമുകളിലും കൂടി കഴിഞ്ഞ വർഷം ഇതേസമയത്ത് 23.38 ടി.എം.സി അടി വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഇേപ്പാൾ 99.29 ടി.എം.സി വെള്ളമുണ്ട്. വയനാട്ടിൽ നിന്നൊഴുകിയെത്തുന്ന ജലം കർണാടകയും തമിഴ്നാടും അമൂല്യമായി വിനിയോഗിക്കുമ്പോൾ കടുത്ത വരൾച്ചയിലും അന്തിച്ചുനിൽക്കാനേ വയനാടൻ കർഷകർക്ക് യോഗമുള്ളൂ. കബനി ഡാമിൽ നീരൊഴുക്ക് അതിശക്തമാവുേമ്പാൾ പുറന്തള്ളുന്ന വെള്ളം കാവേരിയിലെത്തിയാണ് കർണാടകയുടെ മനസ്സു കുളിർപ്പിക്കുന്നത്. കാവേരി നദീജല ൈട്രബ്യൂണൽ വിധിപ്രകാരം തമിഴ്നാടിന് വിട്ടുനൽകേണ്ട വെള്ളത്തിൽ നല്ലൊരുഭാഗവും കർണാടകക്ക് ലഭിക്കുന്നത് വയനാട്ടിൽ പെയ്യുന്ന മഴവഴിയാണ്. ഡാമുകൾ നിറഞ്ഞതിനാൽ കബനിയിൽനിന്നും കെ.ആർ.എസിൽനിന്നും 80000ത്തിലധികം ക്യുസെക്സ് വെള്ളമൊഴുക്കിയതോടെ തമിഴ്നാട്ടിലെ മേട്ടൂർ ഡാം അഞ്ചു വർഷത്തിനിടെ ഇതാദ്യമായി തിങ്കളാഴ്ച നിറഞ്ഞു. കരാർ പ്രകാരം വയനാട്ടിൽ ഉപയോഗിക്കാവുന്നതി​െൻറ പകുതിപോലും വെള്ളം ഉപയോഗപ്പെടുത്തുന്നില്ല. ഇതിനായി കേരളം ഏറെ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നുപോലും പ്രാബല്യത്തിലാവാത്തത് കർണാടകക്ക് ഗുണമായി ഭവിക്കുന്നു. കാവേരി ഡിവിഷനു കീഴിൽ ഒമ്പതു പദ്ധതികൾ വയനാട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ടെങ്കിലും കാലമേറെയായിട്ടും ഒന്നുപോലും യാഥാർഥ്യമായിട്ടില്ല. TUEWDL15 കർണാടകയിലെ കെ.ആർ.എസ് അണക്കെട്ട് നിറഞ്ഞപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.