കോഴിക്കോട്: ദേശീയ മാസ്റ്റേഴ്സ് പുരുഷ-വനിത പവർലിഫ്റ്റിങ് മത്സരങ്ങൾ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 20 സംസ്ഥാനങ്ങളിൽനിന്നായി ദേശീയ-അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ 250ഓളം പുരുഷ-വനിത കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. 40 മുതൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഒക്ടോബറിൽ മംഗോളിയയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ ഈ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. ജില്ല പവർലിഫ്റ്റിങ് അസോസിയേഷെൻറയും സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷെൻറയും ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ മത്സരങ്ങളെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘാടകസമിതി ചെയർമാനായ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, മീറ്റ് ഡയറക്ടർ വേണു ജി. നായർ, ജനറൽ കൺവീനർ സി. പ്രേമചന്ദ്രൻ, കൺവീനർ കെ. പ്രഭാകരൻ, ട്രഷറർ എം.പി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.