െ​ട്രയിനുകളിൽനിന്ന്​ പുകയില ഉൽപന്നങ്ങളും മദ്യവും പിടികൂടി

കോഴിക്കോട്: ട്രെയിനുകളിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളും മദ്യവും പിടികൂടി. മംഗളൂരു-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസി​െൻറ ജനറൽ കമ്പാർട്ട്മ​െൻറിൽ നിന്നാണ് 12.530 കിലോ പുകയില ഉൽപന്നങ്ങൾ ആളില്ലാത്ത നിലയിൽ പിടിച്ചത്. ഇതിന് ഏകദേശം 11,000 രൂപ വിലവരും. ചെെന്നെ മെയിലി​െൻറ പിൻഭാഗത്തെ ജനറൽ കമ്പാർട്ട്മ​െൻറിൽ ശുചിമുറിക്കടുത്തുനിന്നാണ് ആളില്ലാത്ത നിലയിൽ 180 മില്ലിയുടെ 16 കുപ്പി പോണ്ടിച്ചേരി നിർമിത വിദേശ മദ്യവും കണ്ടെടുത്തത്. റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.