ചരിത്രസ്​മാരകങ്ങൾ സംരക്ഷിക്കണം -എം.എസ്​.എസ്​

കോഴിക്കോട്: താജ്മഹൽ അടക്കമുള്ള പൗരാണിക ചരിത്രസ്മാരകങ്ങൾ നിലനിർത്താനും സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം റിപ്പോർട്ടും ട്രഷറർ പി.ടി. മൊയ്തീൻകുട്ടി കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് എൻജിനീയർ പി. മമ്മദ്കോയ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ. അബ്ദുൽ സമദ്, അഡ്വ. പി.വി. സൈനുദ്ദീൻ, പി.പി. റഹീം, ആർ.പി. അശ്റഫ്, ടി.എസ്. നിസാമുദ്ദീൻ, സലീംരാജ്, കെ.പി. കാസിം, കെ. അബ്ദുല്ല, പ്രഫ. നൂറുദ്ദീൻ, എൻ. ഹബീബ്, എസ്. സുബൈർ, നവാസ് മീരാൻ, നിയാസ് പുളിക്കലകത്ത്, നവാസ് കോയ, റാഫി, കെ.പി. ഫസലുദ്ദീൻ, കെ.വി. മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.