നാദാപുരത്ത് 390 ലിറ്റർ മായംകലർന്ന വെളിച്ചെണ്ണ പിടികൂടി

നാദാപുരം: മൊത്തവിതരണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ 390 ലിറ്റർ മായംകലർന്ന വെളിച്ചെണ്ണ പിടികൂടി. സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണർ നിരോധനമേർപ്പെടുത്തിയ വെൽക്കം കുറ്റ്യാടി ബ്രാൻഡ് വെള്ളിച്ചെണ്ണയാണ് നാദാപുരത്തെ ഗ്ലയിസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഏജൻസിയിൽനിന്ന് പിടികൂടിയത്. ഇത് നശിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഗോഡൗണിൽ പരിശോധന നടത്തിയത്. മായംകലർന്ന വെളിച്ചെണ്ണ കണ്ടെത്തിയതിനാൽ ഗോഡൗണിൽ സൂക്ഷിച്ച 1,700 ലിറ്റർ വെളിച്ചെണ്ണയുടെ വിൽപന തടഞ്ഞു. ഇവയുടെ സാമ്പിൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. ഗോഡൗൺ അടച്ചുപൂട്ടി സീൽ ചെയ്തു. ഭക്ഷ്യസുരക്ഷ വിഭാഗം നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി എഫ്.എസ്.ഒമാരായ സുജൻ, ജിതിൻ രാജ്, ഫെബിന മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.