വാണിമേലിൽ വ്യാപാരികൾ ബാങ്ക് ഇടപാട് ബഹിഷ്കരിക്കുന്നു

വാണിമേൽ: ബാങ്ക് പ്രസിഡൻറ് കച്ചവടക്കാരെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് പ്രസിഡൻറായ ബാങ്കിലെ ഇടപാടുകൾ നിർത്തിവെക്കാൻ വ്യാപാരികളുടെ യോഗം തീരുമാനിച്ചു. ഭൂമിവാതുക്കലിലെ അഗ്രികൾച്ചർ ഇംപ്രൂവ്മ​െൻറ് ബാങ്കിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. റോഡ് വികസനവുമായി ബന്ധപ്പെട്ട് കേസുകൾ നൽകി വ്യാപാരികളെ ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളും കുടുംബങ്ങളും ഭൂമി വാതുക്കലിൽ ചേർന്ന വ്യാപാരി കൺവെൻഷനിലാണ് തീരുമാനമെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കെ.പി. മൊയ്തു അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം. അബ്ദുസ്സലാം, മണ്ഡലം പ്രസിഡൻറ് തേറത്ത് കുഞ്ഞികൃഷ്ണൻ, കണേക്കൽ അബ്ബാസ്, സി.കെ. ജലീൽ, കെ.പി. അമ്മത് ഹാജി, കെ.പി. കുഞ്ഞമ്മത്, പി.പി. അസീസ്, അമ്മത്കുട്ടി മുളിവയൽ എന്നിവർ സംസാരിച്ചു. കെ.വി. ജലീൽ സ്വാഗതവും വി.പി. മുജീബ് നന്ദിയും പറഞ്ഞു. തൊഴിലില്ലായ്മ വേതനം പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിലെ തൊഴിലില്ലായ്മ വേതനം ഈ മാസം 25, 26 27 തീയതികളിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.