'ഗൃഹചൈതന്യം' പദ്ധതി ജില്ലയിലെ മുഴുവൻ വീടുകളിലേക്കും

കോഴിക്കോട്: 'ആരോഗ്യപൂർണമായ പരിസ്ഥിതി ആരോഗ്യമുള്ള ജനത' സന്ദേശവുമായി സംസ്ഥാനത്തി​െൻറ തനത് ഔഷധസസ്യ സമ്പത്ത് പരിപോഷിക്കുന്നതിന് ജില്ലയിൽ ഗൃഹചൈതന്യം പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാന ഔഷധസസ്യ ബോർഡ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വീട്ടിൽ ഒരു കറിവേപ്പും വേപ്പുമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 36 പഞ്ചായത്തുകളിൽ തൈ വിതരണം നടത്തും. പിന്നീട് ഗൃഹചൈതന്യം പദ്ധതി ജില്ലയിലെ മുഴുവൻ വീടുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയിൽ തൈകൾ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ ബോർഡ് നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും സന്നദ്ധ പ്രവർത്തകൻ വൈസ് ചെയർമാനുമായാണ് പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുക. പഞ്ചായത്ത് സെക്രട്ടറി കൺവീനറും അസി. സെക്രട്ടറി ജോയൻറ് കൺവീനറും കൃഷി ഓഫിസർ ചീഫ് കോഒാഡിനേറ്ററുമാകും. 2017 നവംബറിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ നഴ്സറികളിൽ ഉൽപാദിപ്പിക്കുന്ന ആര്യവേപ്പി​െൻറയും കറിവേപ്പി​െൻറയും തൈകൾ അടുത്ത കേരളപ്പിറവി ദിനത്തിൽ വീടുകളിൽ വിതരണം ചെയ്യും. ഗൃഹചൈതന്യം പദ്ധതി ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഔഷധസസ്യ ബോർഡ് എക്സിക്യൂട്ടിവ് അംഗം കെ.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഔഷധസസ്യ ബോർഡ് അംഗം സനൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസ് ഡി.ഡി. സുരേഷ്, ജില്ല മെഡിക്കൽ ഓഫിസർ (ആയുർവേദം) ഡോ. ശ്രീകുമാർ നമ്പൂതിരി, ശുചിത്വമിഷൻ കോഒാഡിനേറ്റർ പി.എം. സൂര്യ, ത്രിതലപഞ്ചായത്ത് പ്രസിഡൻറുമാർ, കൃഷി ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.