ബി.എസ്​.എൻ.എൽ ജീവനക്കാർ നിരാഹാരം ആരംഭിച്ചു

കോഴിക്കോട്: ബി.എസ്.എൻ.എല്ലിന് നാലാം തലമുറ സ്പെക്ട്രം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, പെൻഷൻ പുനർ നിർണയിക്കുക, പുതുതായി നിയമിക്കപ്പെട്ടവർക്ക് 30 ശതമാനം പെൻഷൻ വിഹിതം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാർ മാനാഞ്ചിറയിൽ ത്രിദിന നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഒാഫിസർമാരുടേയും ജീവനക്കാരുടേയും സംഘടനകളുടെ സംയുക്ത ഫോറമായ എ.യു.എ.ബിയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. കർഷക സംഘം ജില്ല പ്രസിഡൻറ് കെ. കുഞ്ഞമ്മദ് കുട്ടി സമരം ഉദ്ഘാടനം ചെയ്തു. യു.വി. നരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വി.എ.എൻ. നമ്പൂതിരി, വി. ഭാഗ്യലക്ഷ്മി, ടി. ഗിരീഷ്, എ.കെ. ജാസിം, കെ.വി. ജയരാജൻ, വി. സുന്ദരൻ, വി. ദിനേശൻ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. അബുറസ്സൽ സ്വാഗതം പറഞ്ഞു. ജില്ല കൺവെൻഷൻ കോഴിക്കോട്: റോഡ് ഗതാഗത മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന നിർദിഷ്ട മോേട്ടാർ വാഹന നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന് മോേട്ടാർ വ്യവസായ സംരക്ഷണ സമിതി ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഒാേട്ടാ-ടാക്സി, പ്രൈവറ്റ് ബസ്, ടൂറിസ്റ്റ് കാര്യേജ്, ചരക്കു കടത്ത് മേഖല, ഡ്രൈവിങ് സ്കൂൾ, ആർ.ടി.സികൾ, ഒാേട്ടാ മൊബൈൽ വർക്ക്ഷോപ്പുകൾ, സ്പെയർപാർട്സ് നിർമാണ -വിപണനം തുടങ്ങിയ മേഖലകളെല്ലാം കുത്തകവത്കരിക്കപ്പെടും. മോേട്ടാർ വാഹന വകുപ്പ് നൽകിവരുന്ന സേവനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുകയും വകുപ്പുതന്നെ ഇല്ലാതാകുകയും ചെയ്യും. ഒാേട്ടാ -ടാക്സി ലൈറ്റ് മോേട്ടാർ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല പ്രസിഡൻറ് പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. വ്യവസായ സംരക്ഷണ സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. മമ്മു, ഇ. നാരായണൻ നായർ, വി.സി. സേതുമാധവൻ (െഎ.എൻ.ടി.യു.സി), ബിജു ആൻറണി (എച്ച്.എം.എസ്), കുന്നുമ്മൽ മുഹമ്മദ് കോയ (എസ്.ടി.യു), ഷുക്കൂർ ബാബു (എൻ.എൽ.യു), ടി.പി. ബാലൻ (എ.എ.ഡബ്ല്യു.കെ), പി.കെ. നാസർ (എ.െഎ.ടി.യു.സി), അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. പടം: ct 1 മോേട്ടാർ വ്യവസായ സംരക്ഷണ സമിതി കൺവെൻഷൻ ഒാേട്ടാ -ടാക്സി ലൈറ്റ് മോേട്ടാർ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.