വിദ്യാഭ്യാസ വിപ്ലവത്തിന് കാരണം ശാസ്ത്രപുരോഗതി -ഡോ. എം.കെ. മുനീര്‍

വടകര: ശാസ്ത്രരംഗത്ത് കൈവരിച്ച പുരോഗതിയാണ് വിദ്യാഭ്യാസ വിപ്ലവത്തിന് കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍. പുസ്തകങ്ങള്‍ക്കുവേണ്ടി ലൈബ്രറികള്‍ കയറിയിറങ്ങിയ കാലം മാറി. ഇൻറര്‍നെറ്റ് ശൃംഖല വഴിയുള്ള വിജ്ഞാനത്തി‍​െൻറ കാലമാണിതെന്നും മുനീര്‍ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ പാറക്കല്‍ അബ്ദുല്ലയുടെ വിദ്യാഭ്യാസ പദ്ധതി 'ബില്‍ഡ് യുവര്‍ ഡ്രീംസി'​െൻറ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അയല്‍പക്കത്തെ വിദ്യാര്‍ഥിയോടാണ് മുമ്പ് മലയാളികള്‍ മത്സരിച്ചിരുന്നത്. ഇന്നത്, കാലിഫോര്‍ണിയയിലും ന്യൂയോര്‍ക്കിലുമുള്ള വിദ്യാര്‍ഥികളോടായി- അദ്ദേഹം പറഞ്ഞു. കഥാകൃത്ത് പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. പാറക്കല്‍ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളില്‍ മുഴുവൻ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളര്‍ഷിപ് നേടിയവരെയും അനുമോദിച്ചു. അബൂദബി കെ.എം.സി.സി കോഓഡിനേഷന്‍ കമ്മിറ്റി സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 1141 വിദ്യാര്‍ഥികള്‍ക്കാണ് മൊമെേൻറായും കാഷ് അവാര്‍ഡും വിതരണം ചെയ്തത്. കരിയര്‍ വിദഗ്ധന്‍ ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ ക്ലാസെടുത്തു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, വി.എം. ചന്ദ്രൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, പി. അമ്മത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കൽ, പി.എം. അബൂബക്കർ, മരക്കാട്ടേരി ദാമോദരൻ, വടയക്കണ്ടി നാരായണൻ, പി.പി. വിശ്വനാഥൻ, ഹാരിസ് മുറിച്ചാണ്ടി, എഫ്.എം. മുനീർ, ബവിത്ത് മലോൽ, ശ്രീജേഷ് ഊരത്ത്, വി.എം. റഷാദ്, സഫീര്‍ മണിയൂർ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, കെ.കെ. അബ്ദുല്‍ ബാസിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.