പരിപാടികൾ ഇന്ന്

വടകര നഗരസഭ സാംസ്കാരിക നിലയം: നഗരസഭ സീറോ വേസ്റ്റ് പദ്ധതി, റിപ്പയർ ആൻഡ് സ്വാപ് ഷോപ് ഉദ്ഘാടനം -10.00 വടകര നഗരസഭ ഓഫിസ്: തൊഴിൽരഹിത വേതന വിതരണം-10.00 അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്: തൊഴിൽരഹിത വേതന വിതരണം-10.00 കുറ്റ്യാടി കമ്യൂണിറ്റി ഹാൾ: പഞ്ചായത്തിലെ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷ സമർപ്പിക്കൽ-10.00 സംഘ്പരിവാറി​െൻറ ഇടപെടലുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് വടകര: ഹരീഷി​െൻറ നോവൽ പിൻവലിക്കപ്പെടാനിടയാക്കിയ സംഘ്പരിവാറി​െൻറ ഇടപെടലുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും എല്ലാ തീവ്ര വർഗീയതക്കെതിരെയും ശക്തമായ പോരാട്ടം തുടരണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. അഭിമന്യുവി​െൻറ കൊലപാതകികളെ മുഴുവനും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രഫ. കടത്തനാട്ട് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. ഇ.പി. രാജഗോപാലൻ, പ്രഫ. സി.പി. അബൂബക്കർ, ജാനമ്മ കുഞ്ഞുണ്ണി, ഡോ. യു. ഹേമന്ത്കുമാർ, അനിൽ ആയഞ്ചേരി, കെ.പി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.