കാലവർഷം: കുറ്റ്യാടി മേഖലയിൽ മിക്ക റോഡുകളും തകർന്നു

കുറ്റ്യാടി: ആഴ്ചകളായി തുടർന്ന കനത്ത മഴയിൽ മേഖലയിൽ പൊതുമരാമത്ത് വകുപ്പി​െൻറ മിക്ക പ്രധാന റോഡുകളും തകർന്നു. കുറ്റ്യാടി ടൗണിൽനിന്ന് തുടങ്ങുന്ന വയനാട് റോഡ്, മരുതോങ്കര റോഡ്, വലകെട്ട് റോഡ് എന്നിവയാണ് തകർന്നത്. വയനാട്ടിലേക്കുള്ള റബറൈസ്ഡ് റോഡ് തളീക്കര മുതൽ തൊട്ടിൽപാലം വരെ കുണ്ടും കുഴിയുമായി. ടാറിങ് പൊളിഞ്ഞ് ആഴമുള്ള കുഴികളാണ് മിക്ക സ്ഥലങ്ങളിലും രൂപപ്പെട്ടത്. അറ്റകുറ്റപ്പണി ചെയ്യണമെങ്കിൽ മഴ കഴിയുംവരെ കാത്തിരിക്കണം. താൽക്കാലികാശ്വാസത്തിന് പാറപ്പൊടിപോലും വിതറിയിട്ടില്ല. കുറ്റ്യാടി ടൗണിൽനിന്നാരംഭിക്കുന്ന ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള മുള്ളൻകുന്ന് റോഡ് പറ്റേ തകർന്നു. കഴിഞ്ഞ വേനലിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ മുമ്പ് പ്രത്യക്ഷപ്പെട്ട കുഴികൾ പലതും ഇത്തവണ ആഴമേറി. മരുതോങ്കര ഭാഗത്തെ കരിങ്കൽ ക്വാറികളിലേക്ക് കൂറ്റൻ ടിപ്പറുകൾ നിരന്തരം പോകുന്നതിനാൽ റോഡ് തകർന്നിരുന്നു. ഇതിനൊപ്പമാണ് തുടർച്ചയായ മഴയും പെയ്തത്. ചില സ്ഥലങ്ങളിൽ കുന്നിടിച്ചത് കാരണം അവിടെനിന്ന് വെള്ളം റോഡിലേക്കാണ് കുത്തിയൊലിച്ചെത്തുന്നത്. ഇതും തകർച്ചക്ക് കാരണമായി. കുറ്റ്യാടി ഉൗരത്ത് റോഡ്, േവളം പഞ്ചായത്തിലേക്കുള്ള കുറ്റ്യാടി-വലകെട്ട് കൈപ്രം കടവ് റോഡ് എന്നിവയും തകർന്നിരിക്കുകയാണ്. കുറ്റ്യാടി-കോഴിക്കോട് റോഡിൽ കുറ്റ്യാടി പാലത്തിൽ രൂപപ്പെട്ട വൻകുഴി പാറമാലിന്യമിട്ട് താൽക്കാലികമായി മൂടി. കുഴിയെക്കുറിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളം കെട്ടിനിന്ന് തകർച്ചയിലായ കുറ്റ്യാടി-വളയന്നൂർ റോഡിലെ തടസ്സം അധികൃതർ മണ്ണുമാന്തിയന്ത്രവുമായി വന്ന് നീക്കി. വെള്ളം ഒഴുക്ക് തടസ്സപ്പെടുത്തി നിർമിച്ച പോക്കറ്റ് റോഡുകൾ, സ്വകാര്യ റോഡുകൾ എന്നിവ കീറിയാണ് വെള്ളം ഒഴുക്കിയത്. പല സ്ഥലത്തും വീടുകളിലേക്കും പറമ്പുകളിലേക്കും ഓവുകൾ നികത്തിയാണ് റോഡുണ്ടാക്കിയത്. കർഷക സമ്പർക്ക പരിപാടി കുറ്റ്യാടി: നിട്ടൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പുമായി യോജിച്ച് ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. കോഴിക്കോട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ശോഭന ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ജി.കെ. വരുൺ കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എം.ആർ.ഡി.പി ഡോ. പ്രെറ്റി, കുന്നുമ്മൽ ക്ഷീരവികസന ഓഫിസർ മുഹമ്മദ് നവാസ്, ഇൻഷുറൻസ് ഓഫിസർ ഷാജി തുടങ്ങിയവർ ക്ലാസെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.പി. സിനീഷ്, സജിത്ത് ഏരത്ത്, ടി.കെ. വിജീഷ്, ടി.കെ. ബാബു, സി.എച്ച്. സതി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.