ചാന്ദ്രദിനാചരണം​

ബാലുശ്ശേരി: കുറുെമ്പായിൽ ദേശസേവ എ.യു.പി സ്കൂളിൽ നടന്ന ചാന്ദ്രദിന പരിപാടിയുടെ ഭാഗമായി വീടുകൾ സന്ദർശിച്ചു. വീട്ടമ്മമാരിൽ പ്രപഞ്ചത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ സയൻസ് ക്ലബി​െൻറ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് അഭിനവ്, അക്ഷയ് കൃഷ്ണ, ശ്രീനന്ദ് സാഗർ, െഎനിഷ് റോഷൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിൽ പ്രപഞ്ചഗോളങ്ങളെക്കുറിച്ച് പ്രദർശനവും നടന്നു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഹാൾ: മുകുന്ദൻ അനുസ്മരണം -ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ -2.30 ബാലുശ്ശേരി എ.യു.പി സ്കൂളിന് പുരസ്കാരം ബാലുശ്ശേരി: ജില്ലയിലെ മികച്ച സ്കൂളിനുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ അവാർഡ് ബാലുശ്ശേരി എ.യു.പി സ്കൂളിന് ലഭിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി 5001 രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം വിതരണം ചെയ്തു. നിർധന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും രോഗികൾക്കുള്ള ചികിത്സ സഹായവും ചടങ്ങിൽ വിതരണം ചെയ്തു. വാർഡ് അംഗം സുമ വെള്ളച്ചാലൻകണ്ടി അധ്യക്ഷത വഹിച്ചു. ബീന കാട്ടുപറമ്പത്ത്, ഡോ. അനിൽ കുമാർ, ശ്യാംപ്രസാദ്, ഭരതൻ പുത്തൂർവട്ടം, നിജിൽ മാസ്റ്റർ, കുഞ്ഞിരാമനുണ്ണി പേരാമ്പ്ര എന്നിവർ സംസാരിച്ചു. ടി.പി. മനോജ് കുമാർ സ്വാഗതവും കെ.വി. സബീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.