വീട്ടമ്മ മരിച്ച നിലയിൽ; ഭർത്താവ്​ ഒളിവിൽ

പയ്യോളി: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിനുശേഷം കാണാതായ ഭർത്താവിനെ പൊലീസ് തിരയുന്നു. തിക്കോടി പഞ്ചായത്ത് ബസാറിലെ പരേതനായ ചെത്തിൽ നാണുവി​െൻറ മകൾ ഒാടംകുളത്തിൽ സത്യ(46)യെയാണ് ഞായറാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുചുകുന്ന് വലിയ മലയിൽ കോളനിയിലെ ബാലനെ (50) ആണ് പൊലീസ് തിരയുന്നത്. രാവിലെ എട്ടു മണിയായിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് അയൽക്കാരി വീട്ടിലെത്തിയപ്പോഴാണ് വായിൽനിന്നും രക്തം വാർന്ന് കട്ടിലിൽ മരിച്ച നിലയിൽ സത്യയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേയ്യാളിയിൽനിന്ന് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. വീടി​െൻറ മുകൾവശത്തെ വാതിൽ ചാരിയ നിലയിലായിരുന്നു. ഇവർക്ക് മക്കളില്ല. വിവരമറിഞ്ഞ് പയ്യോളിയിൽനിന്ന് പൊലീസ് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സയൻറിഫിക് ഒാഫിസർ ശ്രുതിലേഖ, വിരലടയാള വിദഗ്ധൻ ജിജീഫ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പയ്യോളി എസ്.െഎ മനോഹരൻ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. സത്യയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.