നഗരത്തിൽ ഫോർമലിൻ കലർത്തിയ മൂന്നു​ കിലോ മീൻ പിടികൂടി

കോഴിക്കോട്: സെന്‍ട്രല്‍ മാര്‍ക്കറ്റിലും സമീപ സ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ ചുരുങ്ങിയതോതില്‍ ഫോര്‍മലിന്‍ കലർത്തിയ മത്സ്യം പിടികൂടി. മത്സ്യങ്ങളിൽ മായംകലർത്തുന്നത് കെണ്ടത്താനുള്ള 'ഓപറേഷന്‍ സാഗര്‍റാണി'യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം പ്രത്യേക കർമസേനയാണ് പരിശോധന നടത്തിയത്. മാര്‍ക്കറ്റിനു പുറത്തെ കച്ചവടക്കാരനിൽനിന്നാണ് മൂന്നു കിലോയോളം ഫോര്‍മലിന്‍ കലർത്തിയ കണ്ണനയല പിടികൂടിയത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലും പരിസരത്തും മൂന്നു തവണ നേരത്തേ പരിശോധന നടത്തിയെങ്കിലും ഫോര്‍മലിന്‍ കണ്ടെത്തിയത് ആദ്യമാണ്. സെൻട്രൽ മാര്‍ക്കറ്റിലും പരിസരത്തുംനിന്ന് 13 സാമ്പ്ൾ എടുത്ത് സ്ട്രിപ് ഉപയോഗിച്ച് പരിശോധിച്ചതില്‍ പുറത്തുനിന്ന് ലഭിച്ച കണ്ണനയലയില്‍ ഫോര്‍മലിന്‍ സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞു. വേറെ എന്തെങ്കിലും രാസവസ്തുക്കളുേണ്ടായെന്ന് നോക്കാൻ സാമ്പ്ൾ മലാപ്പറമ്പിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബിൽ അയച്ചിട്ടുണ്ട്. മീൻ എവിടെനിന്ന് വന്നെന്ന് വ്യക്തമല്ല. ലോറിക്കാരനോട് വാങ്ങിയതാെണന്നാണ് കച്ചവടക്കാര​െൻറ വെളിപ്പെടുത്തൽ. ആകോലി, അയക്കൂറ ഇനങ്ങളല്ലാതെ കണ്ണനയല മാര്‍ക്കറ്റില്‍ മറ്റെവിടെയും കണ്ടെത്താനായില്ല. വരുംദിവസങ്ങളിലും പരിശോധന തുടരും. ചെക്ക്‌പോസ്റ്റുകളിലുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വടകര മേഖലയിൽ ഇൗയിടെ മീന്‍ പിടിച്ചതിനെ തുടർന്ന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയതായും ശക്തമായി തുടരുമെന്നും അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ്, മത്സ്യബന്ധന വകുപ്പ്, നഗരസഭ എന്നിവർ ചേർന്നാണ് കർമസേന രൂപവത്കരിച്ചത്. ടാസ്‌ക് ഫോഴ്‌സ് ലീഡര്‍ കെ. സുജയ​െൻറ നേതൃത്വത്തിൽ ഡോ. ശ്രീഷ്മ, വി. ബിജില, ഡോ. വിഷ്ണു എസ്. ഷാജി എന്നിവരടങ്ങിയ സംഘമാണ് മീൻ പിടിച്ചത്. ഇത് പിന്നീട് നശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.