പയ്യോളി: വിശദ പരിശോധനയിൽ ചെറിയ രീതിയിൽ ഫോർമലിൻ കലർന്നതായി തെളിഞ്ഞിട്ടും കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന ആറു ടൺ കൂന്തൾ വിട്ടയച്ച നടപടി വിവാദത്തിൽ. സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിനെതിരെ നാട്ടുകാരുടെ അമർഷം പുകയുന്നു. ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി ഫോർമലിൻ കലർന്നതാണെന്ന സംശയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും നാട്ടുകാരും ശനിയാഴ്ച വൈകീട്ട് തടഞ്ഞിട്ടത്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രാത്രി ഒമ്പതോടെ വടകരയിൽനിന്നും െകായിലാണ്ടിയിൽനിന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഏറെ നേരമെടുത്ത് നടത്തിയ പരിശോധനക്കുശേഷം കൂന്തളിൽ ചെറിയ രീതിയിൽ േഫാർമലിൻ കലർന്നതായി കണ്ടെത്തി. കേരളത്തിൽ ഇതിെൻറ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യവകുപ്പിെൻറയും പൊലീസിെൻറയും നിരീക്ഷണത്തിൽ കൂന്തൾ കയറ്റിയ കണ്ടെയ്നർ ലോറി മഞ്ചേശ്വരം ചെക്ക്പോസ്റ്റ് കടത്തി കേരളത്തിനു പുറത്തുവിടാനാണ് ഫുഡ് സേഫ്റ്റി കമീഷണറുടെ നിർദേശമെന്നാണ് പരിശോധനക്ക് നേതൃത്വം നൽകിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് കൂന്തൾ കയറ്റിയ കണ്ടെയ്നർ ലോറി ഉദ്യോഗസ്ഥർ വിട്ടയച്ചു. കർണാടകയിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള റിപ്പോർട്ട് മുകളിലേക്ക് അയക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫോർമലിൻ കലർന്നതെന്ന് കണ്ടെത്തിയിട്ടും പ്രാദേശിക ഭരണകൂടത്തിെൻറ സഹായത്തോടെ കൂന്തൾ നശിപ്പിക്കാൻ ഉദ്യോഗസ്ഥർ തയാറാവാത്തതാണ് നാട്ടുകാരുടെ അമർഷത്തിനിടയാക്കിയത്. ആറു ടൺ കൂന്തളിന് 18 ലക്ഷം രൂപയോളം വിലവരും. കന്യാകുമാരിയിൽനിന്ന് മംഗളൂരുവിലുള്ള എക്സ്പോർട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കൂന്തൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.