ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മാണം വേണം

കോഴിക്കോട്: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആശങ്കജനകമാണെന്നും ഇതിനെതിരെ പ്രത്യേകമായ നിയമനിര്‍മാണം അനിവാര്യമാണെന്നും വിസ്ഡം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇൗ വിഷയത്തില്‍ നിയമം നിര്‍മിക്കേണ്ടതുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഭരണകര്‍ത്താക്കളുടെ കണ്ണുതുറപ്പിക്കുന്നതാണ്. സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ഡോ. സി.എം. സാബിര്‍ നവാസ്, കെ. സജ്ജാദ്, മുനവ്വിര്‍ സ്വലാഹി, ഡോ. എം. അബ്ദുൽ അസീസ്, പി.എം. ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, ഷമീര്‍ മദീനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.