ബഹിരാകാശ ശില്‍പശാലക്ക് തുടക്കം

തേഞ്ഞിപ്പലം: സോഷ്യല്‍ മീഡിയയിലെ ചെറിയ കാര്യങ്ങളിലേക്ക് തലകുനിച്ചിരിക്കുന്നതിന് പകരം ഉയരങ്ങളില്‍ കണ്ണുംനട്ട് ഭൗമശാസ്ത്ര രഹസ്യങ്ങള്‍ കണ്ടെത്തുന്നതിൽ വിദ്യാർഥികള്‍ ശ്രദ്ധചെലുത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. കോഴിക്കോട്ടെ മേഖല ശാസ്ത്രകേന്ദ്രം ആൻഡ് പ്ലാനിറ്റോറിയം, യു.എല്‍ സ്‌പേസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സര്‍വകലാശാല ഫിസിക്‌സ് പഠനവകുപ്പ് സംഘടിപ്പിച്ച ബഹിരാകാശ ശാസ്ത്ര െറസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത ശാസ്ത്രജ്ഞരാവാന്‍ ലോകത്തെ ഏത് രാഷ്ട്രങ്ങളിലെയും വിദ്യാർഥികള്‍ക്ക് തുല്യസാധ്യതകളാണ് നവീന കാലഘട്ടത്തിലുള്ളത്. അമേരിക്കയിലെയോ റഷ്യയിലെയോ ശാസ്ത്രകാരന്മാര്‍ക്ക് മാത്രമേ അവയൊക്കെ സാധ്യമാവൂ എന്ന ധാരണ വേണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ മുഖ്യാതിഥിയായിരുന്നു. വി.എസ്. രാമചന്ദ്രന്‍, ഡോ. ആൻറണി ജോസഫ്, ഡോ. പി.ടി. രാമചന്ദ്രന്‍, ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. അബ്ദുല്‍ കരീം തോട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു. മംഗള്‍യാന്‍ ഷോയും പരിപാടിയുടെ ഭാഗമായി നടന്നു. തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാർഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ് 22ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.