ബി.ജെ.പി ഉപരോധം

ബാലുശ്ശേരി: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരുമാറ്റിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിനു മുന്നിൽ ഉപരോധ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കായണ്ണ അധ്യക്ഷത വഹിച്ചു. ടി. അനൂപ്കുമാർ, ആർ.എം. കുമാരൻ, കെ.കെ. ഭരതൻ, എൻ. ചോയി, ടി. സദാനന്ദൻ, ലിബിൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ ജില്ല സമ്മേളന ലോഗോ പ്രകാശനം ബാലുശ്ശേരി: ആഗസ്റ്റ് 30, 31 തീയതികളിൽ ബാലുശ്ശേരിയിൽ നടക്കുന്ന ഡി.വൈ.എഫ്.െഎ ജില്ല സമ്മേളനത്തി​െൻറ ലോഗോ ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരുഷൻ കടലുണ്ടി എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് വി. വസീഫ്, ടി.കെ. സുമേഷ്, ഇസ്മായിൽ കുറുെമ്പായിൽ, വി.എം. കുട്ടികൃഷ്ണൻ, എം.പി. അജീന്ദ്രൻ, പി.ആർ. സുർജിത്ത്, ഷൈനി എന്നിവർ സംസാരിച്ചു. അനീഷ് പുത്തഞ്ചേരിയാണ് ലോഗോ രൂപകൽപന ചെയ്തത്. യൂനിറ്റ് കൺവെൻഷൻ ബാലുശ്ശേരി: കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ പനങ്ങാട് ഇൗസ്റ്റ് യൂനിറ്റ് കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. സി. വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ഒ.പി. ചന്ദ്രൻ, കെ. ബാലകൃഷ്ണൻ നായർ, പൂന്നോറത്ത് ബാലൻ, എം. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.