അറ്റകുറ്റപ്പണി നടത്തിയില്ല: തൂക്കുപാലം അപകടാവസ്​ഥയിൽ

കുറ്റ്യാടി: മരുതോങ്കര-ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എക്കൽ-പൂഴിത്തോട് തൂക്കുപാലം അപകടാവസ്ഥയിൽ. എക്കലിൽനിന്ന് പൂഴിത്തോട് ടൗണിലെത്താനുള്ള എളുപ്പമാർഗമാണിത്. ചെമ്പനോട ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികളും ചക്കിട്ടപാറ ഭാഗത്ത് നിത്യ ജോലിക്കു പോകുന്നവരും എക്കൽ പുഴക്ക് കുറുകെ നിർമിച്ച പാലമാണ് വർഷങ്ങളായി ആശ്രയിക്കുന്നത്. എന്നാൽ, ഏതാനും വർഷമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊളിഞ്ഞ പാലം അധികം ഉപയോഗിക്കുന്നില്ല. ഇതിനാൽ അഞ്ചു മിനിട്ട് നടന്നെത്തേണ്ട സ്ഥാനത്ത് അഞ്ച് കി.മീറ്ററോളം ദൂരം വാഹനത്തിൽ പോകേണ്ടി വരുന്നു. ചക്കിട്ടപാറ പഞ്ചായത്തിനാണ് പാലം നന്നാക്കേണ്ട ചുമതലയെന്ന് പറഞ്ഞ് മരുതോങ്കര പഞ്ചായത്ത് കൈമലർത്തുകയാണ്. രണ്ടുവർഷം മുമ്പ് ഇതിനടുത്ത് ചെറുകിട ജലവൈദ്യുതി പദ്ധതി തടയണയിൽ കുളിക്കുകയായിരുന്ന അഞ്ചുപേർ ഒഴുക്കിൽപെട്ട് മരിച്ചപ്പോൾ പാലം ഗതാഗത യോഗ്യമല്ലാത്തതിനാൽ മറുകരയിൽ പോയി രക്ഷാപ്രവർത്തനം നടത്താൻ ആളുകൾക്ക് സാധിച്ചിരുന്നില്ല. അന്ന് സ്ഥലത്തെത്തിയ മൂന്ന് മന്ത്രിമാരോടും ആളുകൾ ആവശ്യപ്പെട്ടത് സ്ഥിരം തൂക്കുപാലമാണ്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണൻ പാലം ഉണ്ടാക്കുമെന്ന് ഉറപ്പു തന്നതാണെന്നും പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സ്ഥിരം ഉരുൾപൊട്ടുന്ന സ്ഥലം കൂടിയാണിത്. തൊഴിൽരഹിത വേതന വിതരണം കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതന വിതരണം 23, 24, 25 തീയതികളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ പഞ്ചായത്ത് ഓഫിസിൽനിന്നും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.