വടകര കസ്റ്റംസ് റോഡ് ശാന്തിനികേതന്‍ ഓഡിറ്റോറിയം: ഖുര്‍ആന്‍ ക്ലാസ്, റാഷിദ് കോട്ടക്കല്‍ -8.30 വടകര കേളുഏട്ടന്‍ സ്മാരകം: പുരോഗമന കലസാഹിത്യ സംഘം ജില്ല കണ്‍വെന്‍ഷനും പ്രഭാഷണവും -9.30 വടകര കൃഷ്ണകൃപ ഓഡിറ്റോറിയം: പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി-പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല -9.30 വടകര ടൗണ്‍ ഹാള്‍: കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം-ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ -9.00 മേപ്പയില്‍ പീപ്ൾസ് ലൈബ്രറി ഹാള്‍: സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) മേപ്പയില്‍ ഏരിയ കണ്‍വെന്‍ഷന്‍ -2.30 വടകര ചോളംവയല്‍ ഹാള്‍: സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു.) പഴങ്കാവ് ഏരിയ കണ്‍വെന്‍ഷന്‍ -2.30 തൊഴില്‍രഹിത വേതന വിതരണം വടകര: നഗരസഭയിലെ തൊഴില്‍രഹിത വേതനം ഈ മാസം 23, 24 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്നുവരെ നഗരസഭ ഓഫിസില്‍നിന്ന് വിതരണം ചെയ്യും. 'ചരിത്രം-ശാസ്ത്രം-വായന' പദ്ധതി ആരംഭിച്ചു വടകര: ചരിത്ര-ശാസ്ത്ര പുസ്തകങ്ങളുടെ ശേഖരണവും വായനയും ലക്ഷ്യമിട്ട് ലൈബ്രറി കൗണ്‍സില്‍ പഴങ്കാവ് കൈരളി വായനശാലയില്‍ അനുവദിച്ച 'ചരിത്രം-ശാസ്ത്രം-വായന' പദ്ധതി തുടങ്ങി. ജില്ല ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് എന്‍. ഉദയന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. കടത്തനാട്ട് നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. പാപ്പൂട്ടി, കെ.സി. പവിത്രന്‍, പി.പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.