പ്രതിഷേധിച്ചു

കോഴിക്കോട്: യു.എ.ഇയിൽ ജോലിചെയ്യുന്ന മലയാളി അധ്യാപകരുടെ യോഗ്യതയുമായി ബന്ധപ്പെട്ട് കേരള സർക്കാർ വിശദീകരണം നൽകാത്തതിനാൽ അവർ തിരിച്ചുവരാൻ നിർബന്ധിതരായതിൽ യു.എ.ഇ റിേട്ടണീസ് വെൽഫെയർ സൊസൈറ്റി യോഗം പ്രതിഷേധിച്ചു. തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം യു.എ.ഇയിൽനിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരാൻ നിർബന്ധിതരായ സാഹചര്യം സർക്കാർ ഗൗരവപൂർവം കാണണം. ഇതുസംബന്ധിച്ച് വിശദീകരണം അറിയിക്കാൻ യു.എ.ഇ മന്ത്രാലയം ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നും യോഗം ചൂണ്ടിക്കാണിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പി.പി. കാസിം ഉദ്ഘാടനം ചെയ്തു. ടി. റസാഖ്, വി.എം. സുബൈർ, എം. വിശ്വനാഥൻ, എം. സുബ്രഹ്മണ്യം, പി.പി. ഹമീദ്, പി.എം. സെയ്ദ്, കെ.ടി. മൂസ കാരാട്, താഹിർ അമ്മദ് ചെറുവണ്ണൂർ, രാജേഷ് എടവണ്ണപ്പാറ, പി. മൂസ, എൻ. ജയരാജ്, വി.എം. ഹമീദ് എന്നിവർ സംസാരിച്ചു. കെ. അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. ധർണയും പ്രതിഷേധ മാർച്ചും കോഴിക്കോട്: ഒാൾ കേരള ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ (എ.കെ.ഡി.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണ വ്യാപാരികൾ വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ധർണയും പ്രതിഷേധ മാർച്ചും നടത്തി. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബാബു കുന്നോത്ത് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് മൂത്തേടത്ത്, ജനറൽ സെക്രട്ടറി ഇ.എ. ലിങ്കൺ, ടി.എൻ. മൻമിത്ത്, ഹരീഷ് ജയരാജ്, കെ. ബാലകൃഷ്ണൻ, പി. അമൽ, വി.പി. സുനിൽകുമാർ, സതീഷ് ബാബു, പി. ബിജു തോമസ്, രാഗേഷ് തോമസ്, എം. ഷനോജ്, സി.എച്ച്. സി.കെ. ലാലു, അബ്ദുല്ലക്കോയ, വി. അബൂബക്കർ, പി.പി. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ടി.പി. ഷാഹിദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.