എറണാകുളത്ത് കാണാതായ യുവതിയെ നാദാപുരത്ത് കണ്ടെത്തി

നാദാപുരം: ആഴ്ചകള്‍ക്ക് മുമ്പ് എറണാകുളത്തുനിന്ന് കാണാതായ യുവതിയെ നാദാപുരത്ത് പൊലീസ് കണ്ടെത്തി. എറണാകുളം ഞാറക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നാണ് ഭര്‍തൃമതിയായ ഇരുപത്തിരണ്ടുകാരിയെ കാണാതായത്. മൂന്നാഴ്ചയായി നാദാപുരം തലശ്ശേരി റോഡിലെ വസ്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. വ്യാഴാഴ്ച രാവിലെ നാദാപുരം പൊലീസിന് ലഭിച്ച വിവരമാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. കസ്റ്റഡിയിലെടുത്ത യുവതിയെ വൈകുന്നേരത്തോടെ വടകര വനിത സെല്ലിലേക്ക് മാറ്റി. പിന്നീട് രാത്രിയോടെ വടകരയിലെത്തിയ ഞാറക്കല്‍ പൊലീസിന് കൈമാറി. ടെക്‌സ്ൈറ്റയിൽ ഷോപ്പില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് കടയില്‍ ജോലിക്കെത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതിന് മുമ്പും യുവതി ഭർത്താവുമായി പിണങ്ങി നാടുവിട്ടിരുന്നു. അന്ന് പൊലീസ് പിടിയിലായ യുവതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയശേഷം ഭർത്താവിനൊപ്പം വിടുകയായിരുന്നു. സുഹൃത്തു വഴിയാണ് നാദാപുരത്തെ കടയിൽ ജോലിക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതി ഭർത്താവിനൊപ്പം പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.