പൈതോത്ത് റോഡിൽ വെള്ളക്കെട്ട്

പേരാമ്പ്ര: പൈതോത്ത്-പേരാമ്പ്ര റോഡിൽ വെള്ളം കയറി. പള്ളിത്താഴയിലാണ് വാഹനയാത്ര ഏറെ ദുഷ്കരമായത്. മഴക്കെടുതികൾ മൂലം രണ്ടാഴ്ചക്കാലമായി പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ദുരിതത്തിലാണ്. പല ഘട്ടങ്ങളിലും വാഹനയാത്ര പൂർണമായും തടസ്സപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. ഇതുവഴിയെത്തുന്ന മറ്റു വാഹനങ്ങൾ കൂത്താളി ടൗണിൽ വന്ന് ഹൈസ്കൂൾ വഴി പൈതോത്ത് റോഡിൽ പ്രവേശിച്ചാണ് കിഴക്കൻ പേരാമ്പ്ര, വിളയാട്ടുകണ്ടിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.