നന്മണ്ട: കോഴിക്കോട്- ബാലുശ്ശേരി റൂട്ടിൽ വീഴാറായ തണൽ മരങ്ങൾ നിരവധി. മഴയിൽ മരങ്ങൾ കടപുഴകുന്നതും കൊമ്പുകൾ പൊട്ടുന്നതും പതിവായതോടെ റൂട്ടിലെ യാത്രക്കാർ ആശങ്കയിലാണ്. വ്യാഴാഴ്ച നന്മണ്ട 12 ൽ ഒഴിവായത് വൻ ദുരന്തമാണ്. മരം വീഴുന്നതിെൻറ സെക്കൻഡുകൾക്ക് മുമ്പാണ് ബസ് മറികടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ പരാതികൊടുത്താൽ നടപടിയെടുക്കുേമ്പാഴേക്ക് മരം വീണിട്ടുണ്ടാകും. ചില്ലകൾ വെട്ടിമാറ്റിയാൽ പരിധിവരെ അപകടം ഒഴിവാക്കാം. പേക്ഷ, മരം മുറിക്കാൻ പണിക്കാെര കിട്ടാത്തതാണ് അധികൃതരെ കുഴക്കുന്നത്. ഫണ്ടുകളുടെ അപര്യാപ്തതയുമുണ്ട്. ബാലുശ്ശേരി മുക്ക്, നന്മണ്ട 13, നന്മണ്ട 12, പതിനൊന്നെ നാല്, കാക്കൂർ എന്നിവിടങ്ങളിലെ തണൽ മരങ്ങളാണ് അപകടകരമായുള്ളത്. നന്മണ്ട ചീക്കിലോട് റോഡിൽ ജീപ്പ് സ്റ്റാൻഡിനടുത്ത് അപകടകരമായ ആൽമരമുണ്ട്. കെ.എസ്.ഇ ബി വൈദുതിലൈൻ മാറ്റിക്കൊടുക്കാത്തതിനാൽ ഇതിെൻറ ശിഖരങ്ങൾ മുഴുവനും വെട്ടിമാറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.