പഴ്​സ്​ തട്ടിയെടുത്ത്​ ഒാടിയയാളെ പിടികൂടി

കോഴിക്കോട്: കാൽനട യാത്രക്കാര​െൻറ . പഴ്സ് നഷ്ടപ്പെട്ട കാൽനട യാത്രക്കാരനും സമീപത്തുണ്ടായിരുന്നവരും ചേർന്നാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. തോട്ടുമുക്കം ചുണ്ടയൻ കുന്നിൽ ഹുസൈൻ (52) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ ഗംഗ തിയറ്ററിന് സമീപത്തായിരുന്നു സംഭവം. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽനിന്നും എസ്.കെ. ടെമ്പിൾ റോഡ് വഴി മാനാഞ്ചിറയിലേക്ക് പോവുകയായിരുന്ന മീഞ്ചന്ത സ്വദേശിയായ ഫിറോസിനെ രണ്ടുപേർ തടഞ്ഞുനിർത്തി പഴ്സ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളം വെച്ച് പിന്നാലെ ഓടിയ ഫിറോസ് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരുടെയും മറ്റും സഹായത്താൽ പിടിച്ചുപറി നടത്തിയതിൽ ഒരാളായ ഹുസൈനെ പിടികൂടി. തുടർന്ന് കസബ എസ്.െഎ വി. സിജിത്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ ൈകയിൽ നിന്നും പരാതിക്കാര​െൻറ പഴ്സും പണവും കണ്ടെടുത്തു. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. നഗരത്തിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പോക്കറ്റ് റോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായും പരിശോധന ഉൗർജിതമാക്കുമെന്നും കസബ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.