ആവേശപ്പെരുമഴയില്‍ ആറാമത് മലബാര്‍ റിവര്‍ ഫെസ്​റ്റിന് ഔദ്യോഗിക തുടക്കം

കോടഞ്ചേരി: ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റി​െൻറയും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങി​െൻറയും ഉദ്ഘാടനം സഹകരണ വിനോദ സഞ്ചാര-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുലിക്കയത്ത് നിര്‍വഹിച്ചു. മലബാറിലെ ടൂറിസം മേഖലകളിലെ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശതാരങ്ങളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര കയാക്കിങ് മത്സരം സംഘടിപ്പിച്ചതോടെ തുഷാരഗിരി ലോകംതന്നെ ഉറ്റുനോക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറി. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനേ സര്‍ക്കാറിന് കഴിയുകയുള്ളൂ. ജനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ മാത്രമേ കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയുകയൂള്ളൂ. ഓഫ് സീസണായ മണ്‍സൂണ്‍ കാലത്ത് നടക്കുന്ന കയാക്കിങ് മത്സരങ്ങള്‍ പോലുള്ളവ വിജയകരമായി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ വര്‍ഷംമുഴുവന്‍ കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും. വിനോദസഞ്ചാര മേഖലയില്‍ ഇത്തരം പുതിയ സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. ലീഗ് അടിസ്ഥാനത്തില്‍ ചുണ്ടന്‍വള്ളം കളി മത്സരം നടത്താന്‍ തീരുമാനിച്ചത് ഇതി​െൻറ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോര്‍ജ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിന്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ല പഞ്ചായത്തംഗം വി.ഡി. ജോസഫ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ജില്ല കലക്ടര്‍ യു.വി. ജോസ്, ടൂറിസം വകുപ്പ് മേഖല ജോയൻറ് ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പര്‍ അഹമ്മദ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, മദ്രാസ് ഫണ്‍ ടൂള്‍സ് മാനേജര്‍ മണിക് തനേജ, കോഓഡിനേറ്റര്‍ ജാക്കപ്പോ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.