വടകര: മോഡല്‍ പോളിടെക്നിക്ക് കോളജ് പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകനു നേരെ ആക്രമണം. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനു (25) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം പോളിടെക്നിക്കിലെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ക്കു മര്‍ദനമേറ്റിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. നിര്‍മാണ തൊഴിലാളിയായ ഹരിപ്രസാദ് വ്യാഴാഴ്ച രാവിലെ ജോലിക്കായി പോകുമ്പോഴാണ് വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ഇദ്ദേഹത്തിെൻറ പള്‍സര്‍ ബൈക്ക് അടിച്ചുതകര്‍ത്തു. അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കാലിന് മുറിവേറ്റ ഹരിപ്രസാദ് ചികിത്സ തേടി. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.