കനത്ത മഴയിലും കയാക്കിങ്​ ആവേശം വാനോളം

പേരാമ്പ്ര: മീൻതുള്ളിപ്പാറയിലെ ഓളപ്പരപ്പിനോട് പടവെട്ടുന്ന സാഹസികരെ നിറഞ്ഞ കൈയടിയോടെയാണ് കാണികൾ പ്രോത്സാഹിപ്പിച്ചത്. ലോക കയാക്കിങ്ചാമ്പ്യൻഷിപ്പി​െൻറ ഫ്രീസ്റ്റൈൽ മത്സരങ്ങളാണ് ബുധനാഴ്ച്ച മീൻതുള്ളി പാറയിൽ അരങ്ങേറിയത്. ജില്ല പഞ്ചായത്തംഗം എ.കെ. ബാലൻ തുഴ കൈമാറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.ഡി. ജോസഫ്, നാദാപുരം ഡി.വൈ.എസ്.പി. സുനിൽകുമാർ, ടൂറിസം വകുപ്പ് ജോയിൻറ് ഡയരക്ടർ അനിതകുമാരി, മുൻ ലോക കയാക്കിംഗ് താരം ജാക്കോവോ, കെ. സുനിൽ, ദേവി വാഴയിൽ എന്നിവർ സംസാരിച്ചു. പാറക്കൂട്ടങ്ങളിൽ തട്ടി കുത്തി ഒലിക്കുന്ന പുഴയിൽ വിദേശ താരങ്ങൾ ഉൾപ്പെടെ നടത്തിയ അഭ്യാസപ്രകടനങ്ങൾ കാണികളുടെ മനസിൽ എന്നെന്നും തങ്ങിനിൽക്കുന്നതാണ്. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സാഹസികർക്ക് വലിയ സ്വീകരണമാണ് പ്രദേശവാസികൾ നൽകിയത്. കാണികൾക്ക് മഴ നനയാതെ ഇരിക്കാനടക്കം സൗകര്യമുള്ള പവലിയൻ ആണ് ഒരുക്കിയത്. സ്കൂൾ വിദ്യാർഥികളും മത്സരം വീക്ഷിക്കാനെത്തിയിരുന്നു. ഉച്ചക്ക് മത്സരം വീക്ഷിക്കാൻ ജില്ല കലക്ടർ യു. വി. ജോസ് എത്തിയിരുന്നു. ടൂറിസം വകുപ്പി​െൻറ പരസ്യചിത്രത്തിലേക്ക് വേണ്ടി സാഹസിക പ്രകടനങ്ങളും കാണികളുടെ ആവേശവുമെല്ലാം ഡ്രോണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. വരും വർഷങ്ങളിൽ മലബാർ റിവർ ഫെസ്റ്റ്വെല്ലിലേക്ക് കൂടുതൽ വിദേശ കാണികളെ ആകർഷിക്കുന്നതിനായാണ് ടൂറിസം വകുപ്പ് പരസ്യചിത്രം നിർമിക്കുന്നത്. പൊലീസും ഫയർഫോഴ്സുമെല്ലാം സർവ്വ സന്നാഹങ്ങളുമൊരുക്കി സ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.