കാലിക്കറ്റ്​ സർവകലാശാല: മൂല്യനിർണയത്തിൽ ഉഴപ്പുന്ന അധ്യാപകർക്കെതിരെ നടപടിയില്ല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ മൂല്യനിർണയത്തിൽ െതറ്റുകൾ ആവർത്തിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സംസ്ഥാന ഒാഡിറ്റ് വകുപ്പി​െൻറ വിമർശനം. 2016-17 വർഷം നടന്ന ബി.ടെക് പരീക്ഷയുടെ മൂല്യനിർണയത്തിൽ അധ്യാപകർ ഗുരുതരമായ പിഴവുകൾ വരുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കോളജ് അധ്യാപകരുടെ കൃത്യവിലോപം വിദ്യാർഥികളോടുള്ള കടുത്ത അനീതിയാണ്. പൂജ്യം മാർക്കുണ്ടായിരുന്ന ഒരു ബി.ടെക് വിദ്യാർഥിക്ക് പുനർമൂല്യനിർണയത്തിൽ 35.5 മാർക്ക് കിട്ടിയതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേപരീക്ഷയിൽ മറ്റ് അഞ്ച് വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയം കഴിഞ്ഞപ്പോൾ നേരത്തേ ലഭിച്ചതിനേക്കാൾ 35 മുതൽ 166 ശതമാനംവരെ കൂടുതൽ മാർക്കുണ്ടായിരുന്നു. ജയിക്കാനുള്ള മാർക്കിനനുസരിച്ച് പരീക്ഷ എഴുതിയിട്ടും പൂജ്യം മാർക്ക് ലഭിക്കേണ്ടിവരുന്ന ദുരവസ്ഥ പരീക്ഷ സമ്പ്രദായത്തിന് കളങ്കമാണ്. സർവകലാശാലയും സിൻഡിക്കേറ്റി​െൻറ പരീക്ഷ ഉപസമിതിയും തെറ്റ് ചെയ്ത അധ്യാപകരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. അലക്ഷ്യമായി മൂല്യനിർണയം നടത്തിയ അധ്യാപകരെ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി മൂന്നുതവണ വിളിച്ചുവരുത്തിയെങ്കിലും നടപടിയുണ്ടായില്ല. ചോദ്യം തെറ്റായാണ് വായിച്ചതെന്ന വിചിത്രമായ മറുപടിയാണ് ഒരു അധ്യാപകൻ നൽകിയത്. ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് മറ്റൊരധ്യാപകൻ സർവകലാശാല അധികൃതരെ ബോധിപ്പിച്ചിരുന്നു. ഈ അധ്യാപകർക്കെതിരെ നടപടിയെടുക്കണെമന്ന് പരീക്ഷഭവൻ ശിപാർശ ചെയ്തിരുന്നു. box 'മാർഗരേഖയുണ്ടാക്കണം' കോഴിക്കോട്: പരീക്ഷ മൂല്യനിർണയത്തിൽ പിഴവ് വരുത്തുന്ന കോളജ് അധ്യാപകർക്കെതിരെ അച്ചടക്കനടപടിയെടുക്കുന്നതിനെക്കുറിച്ച് കാലിക്കറ്റ് സർവകലാശാല മാർഗരേഖ തയാറാക്കണെമന്ന് സംസ്ഥാന ഒാഡിറ്റ് വകുപ്പ്. നടപടിയെടുക്കണെമന്നാവശ്യപ്പെട്ട് സർവകലാശാല സംസ്ഥാന സർക്കാറിനെ സമീപിക്കണം. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിൽ മിന്നൽ പരിശോധന നടത്തണെമന്നും ഒാഡിറ്റ് റിപ്പോർട്ടിൽ ശിപാർശയുണ്ട്. അധ്യാപകർ ക്യാമ്പുകളിൽ കൃത്യമായി ഹാജറുണ്ടോെയന്ന് നോക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. അധ്യാപക സംഘടനകളെ ഭയന്ന് നടപടിയെടുക്കാൻ സിൻഡിക്കേറ്റ് മടിക്കുന്നുവെന്നാണ് ഒാഡിറ്റ് സംഘത്തി​െൻറ നിഗമനം. കരാർ വ്യവസ്ഥയിലുള്ള സ്വാശ്രയ കോളജ് അധ്യാപകരെയാണ് മൂല്യനിർണയത്തിന് കൂടുതലും നിയമിക്കുന്നത്. അതിനാൽ നടപടിയെടുക്കുന്നതിന് പരിമിതിയുണ്ടെന്നാണ് സിൻഡിക്കേറ്റി​െൻറ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.