കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആർ.എം ഓഫിസിൽ പിൻവാതിൽ നിയമനമെന്ന് ആരോപണം. പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി ജോലിക്കു നിയോഗിച്ച (എക്സിജൻറ്) നാലുപേരെയാണ് ജീവനക്കാരാക്കുന്നത്. ഇതിെൻറ ഭാഗമായി ഇവരെ മാതൃശിശുസംരക്ഷണ കേന്ദ്രം, സൂപ്പർസ്പെഷാലിറ്റി എക്കോ, ആർ.എം ഓഫിസ്, താമരശ്ശേരി ഗവ. ആശുപത്രി എന്നിവിടങ്ങളിലേക്ക് നിയമിച്ചുവെന്നാണ് ആരോപണം. നിയമന ഉത്തരവില്ലാതെയാണ് ഇവർ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ടത്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ബാങ്ക് അക്കൗണ്ട്, പി.എഫ് അംഗത്വം എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അഞ്ചുമാസം മുമ്പ് ദിവസേന 300 രൂപ നിരക്കിൽ ഡയ്്ലി വേജസ് (എക്സിജൻറ്) എന്ന തസ്തികയിലാണ് ഇവരെ ജോലിക്കെടുത്തത്. പി.ആർ.ഡി മുഖേന പത്രങ്ങളിൽ വിജ്ഞാപനം നൽകിയശേഷമേ െക.എച്ച്.ആർ.ഡബ്ല്യൂ.എസിൽ നിയമനം നടത്താവൂവെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് നിയമനമെന്ന് ചില ജീവനക്കാർ പറയുന്നു. എന്നാൽ, ഇത്തരം നിയമന നടപടികളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് റീജനൽ മാനേജറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.