കബളിപ്പിച്ച്​ ​ൈകക്കലാക്കിയ കാർ മറിച്ചുവിറ്റ കേസിൽ യുവതിക്ക്​ തടവും പിഴയും

കോഴിക്കോട്: കബളിപ്പിച്ച് കാർ വാങ്ങി മറിച്ചുവിറ്റ കേസിൽ യുവതിക്ക് ഒരുവർഷം തടവും 5000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട കോലങ്കണ്ണി കെ.ജെ. ജിൻസിയെയാണ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. 2005ലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ജർമൻ മോേട്ടാഴ്സിൽനിന്ന് ഷവർലെ ടവേര കാർ കൈക്കലാക്കി മറിച്ചുവിറ്റെന്നാണ് കേസ്. 2004ൽ പ്രതിയും അവരുടെ ഡ്രൈവറും ചേർന്ന് കാർ വാങ്ങി വിശ്വാസം ആർജിച്ചിരുന്നു. അതിനുശേഷമാണ് 2005 ഫെബ്രുവരിയിൽ സ്ഥാപനത്തെ തെറ്റിദ്ധരിപ്പിച്ച് ഏഴുലക്ഷം രൂപ വിലവരുന്ന കാർ കൈക്കലാക്കിയത്. ജർമൻ മോേട്ടാഴ്സ് മാനേജർ നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ െചയ്തത്. പ്രോസിക്യൂഷനുവേണ്ടി അസി. പ്രോസിക്യൂട്ടർ കെ.എം. തോമസ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.