സിറാജുൽഹുദ കെട്ടിടോദ്ഘാടന സമ്മേളനം നാളെ

കുറ്റ്യാടി: സിറാജുൽഹുദ എജുക്കേഷനൽ കോംപ്ലക്സിൽ നിർമാണം പൂർത്തിയായ രണ്ട് പ്രധാന കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയവർക്കുള്ള ബുരുദ ദാനവും വ്യാഴാഴ്ച രണ്ടുമണിക്ക് കുറ്റ്യാടി ഓത്ത്യോട്ട് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളജ് ഓഫ് ഇൻറേഗ്രറ്റഡ് സ്റ്റഡീസ്, ഹിഫ്ളുൽ ഖുർആൻ കോളജ് എന്നിവ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ സനദ്ദാനം നിർവഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, കർണാടക സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ, എം.എൽ.എമാരായ പാറക്കൽ അബ്്ദുല്ല, ഇ.കെ. വിജയൻ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹീം, അലി ബാഫഖി തങ്ങൾ, സൈനുൽ ആബിദീൻ ബാഫഖീഹ്, അസ്ലം ജിഫ്രി സിലോൺ, ത്വാഹാ തങ്ങൾ സഖാഫി, ശൈഖ് ഉമർ അബ്്ദുല്ലത്തീഫ് സർഈനി, പേരോട് അബ്്ദുറഹ്മാൻ സഖാഫി, സി.കെ. റാഷിദ് എന്നിവർ സംസാരിക്കും. ബുധനാഴ്ച രാത്രി നടക്കുന്ന ആത്മീയ സമ്മേളനത്തിന് ബായാർ തങ്ങൾ നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി, മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി, സി.കെ. റാശിദ് ബുഖാരി എന്നിവർ പങ്കെടുത്തു. വെള്ളൂർ പി. രാഘവ​െൻറ സ്മരണക്ക് സാംസ്കാരിക നിലയം നിർമിക്കണം തൂണേരി: ഹാസ്യ സാമ്രാട്ട് വെള്ളൂർ പി. രാഘവ​െൻറ സ്മരണക്ക് സാംസ്കാരിക നിലയം നിർമിക്കണമെന്ന് എ.ഐ.വൈ.എഫ് വെള്ളൂർ യൂനിറ്റ് കൺെവൻഷൻ ആവശ്യപ്പെട്ടു. കെ. വിമൽ കുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല ആക്ടിങ് സെക്രട്ടറി ശ്രീജിത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. എം.ടി.കെ. രജീഷ്, ഇ. അരവിന്ദൻ, വി.പി. രജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ശ്രീനാഥ് (സെക്ര), എം. ലിദിൻ (ജോ. സെക്ര), ഷിബിൻ മുണ്ടക്കൽ (പ്രസി), എം. അരുൺ (വൈസ് പ്രസി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.