ആയഞ്ചേരി: ശക്തമായ . കടമേരി കീരിയങ്ങാടി മോറ്റുകര അമ്മദ് ഹാജിയുടെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കളയും അതിനോടു ചേർന്ന ഭാഗവും നിലംപൊത്തി. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞാറ്റുവേല ക്ലാസ് ആയഞ്ചേരി: എം.എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബിെൻറ നേതൃത്വത്തിൽ ഞാറ്റുവേല, കാലാവസ്ഥ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. എൻ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. കുട്ടികൃഷ്ണൻ, ഹെഡ്മാസ്റ്റർ ടി.വി. ഭരതൻ, വി.കെ. കുഞ്ഞിപ്പോക്കർ, എം. വിജിത, മുഹമ്മദ് ഷെഫിൻ, എം.ജെ. ആഞ്ചൽ, മുഹമ്മദ് ആദിനൂർ, ആദിദേവ്, റിഫ മെഹറിൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ പഠനകേന്ദ്രം തിരുവള്ളൂർ: എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ പഠനകേന്ദ്രം തിരുവള്ളൂർ കമ്യൂണിറ്റി ഹാളിൽ സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി ലോഗോ പ്രകാശനം ചെയ്തു. ഡോ. എം.പി. രാജൻ അധ്യക്ഷത വഹിച്ചു. തറമ്മൽ വിനോദിനെ ആദരിച്ചു. ആർ.കെ. മുഹമ്മദ്, ഇ.കെ. പവിത്രൻ, വടയക്കണ്ടി നാരായണൻ, തറമ്മൽ ദിനേശൻ, എം.ടി. പ്രഭാകരൻ, ടി. കുഞ്ഞിക്കണ്ണൻ, പ്രമോദ് പാലയാട്, നാണു കോരമ്പത്ത്, കെ.പി. രാജൻ, പറമ്പത്ത് കുമാരൻ, രവീന്ദ്രൻ കണ്ണമ്പത്തുകര, കുമാരൻ പാറക്കടവ്, സി.പി. രവീന്ദ്രൻ, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.