കോഴിക്കോട്: അഭിമന്യുവിെൻറ കൊലക്കുപിന്നിൽ പ്രവർത്തിച്ചവർ യഥാർഥ പ്രതികളെ ഒളിപ്പിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ്. എസ്.ഡി.പി.ഐ നേതാക്കളെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തപ്പോൾ ഹർത്താലിനു ആഹ്വാനം ചെയ്യാനും പ്രക്ഷുബ്ധത വിതക്കാനും നടത്തിയ ശ്രമം അപകടസൂചനയാണ്. വർഗീയതക്കും തീവ്രവാദത്തിനുമെതിരെ മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ജൂലൈ 31ന് എറണാകുളത്ത് അഭിമന്യു കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ആരംഭിക്കും. യോഗത്തിൽ പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. എം.എം. മാഹിൻ, നാസർകോയ തങ്ങൾ, എം.എം. സുലൈമാൻ, ബഷീർ ബേഡരി, എൻ.കെ. അബ്ദുൽ അസീസ്, അൻവർ സാദാത്ത്, പി.എം. സുബൈർ പടപ്പ്, സെക്രട്ടറി കാസിം ഇരിക്കൂർ, എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.