വടകര-മാഹി കനാൽ വിപുലീകരണം: അവലോകന യോഗം

കോഴിക്കോട്: വടകര-മാഹി കനാൽ വിപുലീകരണം സംബന്ധിച്ച് ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ അവലോകനയോഗം ചേർന്നു. എട്ട് പാലങ്ങളുടെ പെഗ് മാർക്കിങ് പ്രവൃത്തികൾ ആഗസ്റ്റ് ഒന്നിനകം പൂർത്തീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് സമാന്തരപാതയുടെ നിർമാണവും പൂർത്തീകരിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ അപകടാവസ്ഥയിലായതും അല്ലാത്തതുമായ പാലങ്ങൾ പുനർനിർമിക്കും. ലാൻഡ് അക്വിസിഷൻ ഡെപ്യുട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ. മുരളീധരൻ, ഉൾനാടൻ ജലഗതാഗതം അസി. എൻജിനീയർ ഐ.വി. സുശീലൻ സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.