കേറ്ററിങ്​ ആൻഡ്​​ ഹോട്ടൽ വർക്കേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ

കോഴിക്കോട്: തൊഴിൽ നിയമ ഭേദഗതികളുടെ ഭാഗമായി ട്രേഡ് യൂനിയനുകളിൽനിന്ന് സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരെ ഒഴിവാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള ഗൂഢശ്രമത്തി​െൻറ ഭാഗമാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. കേറ്ററിങ് ആൻഡ് ഹോട്ടൽ വർക്കേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. യൂനിയൻ സംസ്ഥാന ട്രഷറർ പി.എച്ച്. ഉസ്മാൻ, സെക്രട്ടറി ഷാനവാസ് കോട്ടയം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യു.കെ. അൻവർ സാദത്ത് കൊടുവള്ളി (പ്രസി), ദുർഗാദേവി (സെക്ര), മൊയ്തു കുറ്റ്യാടി (ട്രഷ) എന്നിവരെയും 13 അംഗ ജില്ല കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.